മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1569933
Tuesday, June 24, 2025 5:45 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂവാര്‍ പിഎച്ച്സിയുടെ സഹകരണത്തോടുകൂടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ലെറ്റ്സ് ഫ്ലൈ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പാറശാല ജ്യാമഹേശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിതകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ആര്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോണിയ ആന്റണി, പൂവാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലത, പാറശാല സര്‍ക്കാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്. നായര്‍, ഡോ. മണി, എച്ച്എസ് കെ.വി. ജെയിന്, ജോയിന്റ് ബിഡിഒ. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു .