തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ര​ണ്ട് അ​ലോ​ജ​നി​ക് സ്റ്റെം ​സെ​ല്‍ ട്രാ​ന്‍​സ്പ്ലാ​ന്‍റു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന നേ​ട്ട​വു​മാ​യി കിം​സ്ഹെ​ല്‍​ത്ത് കാന്‍​സ​ര്‍ സെ​ന്‍റ​ര്‍.

മൈ​ലോ​യി​ഡ് സെ​ല്ലു​ക​ളെ ബാ​ധി​ക്കു​ന്ന ര​ക്താ​ര്‍​ബു​ദ​മാ​യ അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ ബാ​ധി​ത​യാ​യ 37 കാ​രി​യി​ലാ​ണ് ഹാ​ഫ് മാ​ച്ച് പ്രൊ​സീ​ജി​യ​ർ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത്.

അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ ബാ​ധി​ത​നാ​യ 63 കാ​ര​നി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​ര​മാ​യ ട്രാ​ന്‍​സ്പ്ലാ​ന്‍റ് ന​ട​ത്തി​യ​ത്. ക്ലി​നി​ക്ക​ല്‍ ഹെ​മ​റ്റോ​ള​ജി ആ​ൻ​ഡ് ബോ​ണ്‍​മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ബി​ജ​യ് പി. ​നാ​യ​ര്‍, അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​കെ.​എ​സ്. ല​ക്ഷ്മ​ണ്‍, ഡോ. ​അ​ശ്വി​ന്‍ വി. ​നാ​യ​ര്‍ എ​ന്നി​വ​രും ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡോ. ​സ​നൂ​ജ പി​ങ്കി​യും പ്രൊ​സീ​ജ്യ​റു​ക​ളു​ടെ ഭാ​ഗ​മാ​യി. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം സ്റ്റെം ​സെ​ല്‍ ട്രാ​ന്‍​സ്പ്ലാ​ന്റു​ക​ള്‍ പ്ര​തി​വ​ര്‍​ഷം ന​ട​ക്കു​ന്നു​ണ്ട്.