പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലെ വ​യോ​ജ​ന ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​യോ​ജ​ന മ​ഹാ​സ​ഭ രൂ​പ​ീകരിച്ചു. പ​ഞ്ചാ​യ​ത്തി​നെ വ​യോ​സൗ​ഹൃ​ദ​മാ​ക്കി മാ​റ്റാ​നും വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള​റി​ഞ്ഞ് ഇ​ട​പെ​ടു​ന്ന​തി​നു​മാ​ണു വ​യോ​ജ​ന ക്ല​ബു​ക​ൾ രൂ​പീ​ക​രി​ച്ച​ത്.

ഒ​രു വാ​ർ​ഡി​ൽ നി​ന്നും ഒ​രു പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ 23 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​യാ​ണ് രൂപീകരിച്ച ത്. 30-ന​കം പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കും. വ​യോ​ജ​ന​സ​ഭ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ. ​ശ്രീ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ദ​ൻ​മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.