കുടുബശ്രീ എഡിഎസ് വാർഷികം
1569938
Tuesday, June 24, 2025 5:46 AM IST
നെടുമങ്ങാട്: നഗരസഭ സന്നഗർ വാർഡ് കുടുബശ്രീ എഡിഎസ് വാർഷികം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ അധ്യക്ഷനായി. കൗൺസിലർ ശ്യാമള സ്വാഗതം പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, സിഡിഎസ് ചെയർപേഴ്സൺ റീജ നസീർ എന്നിവർ പ്രസംഗിച്ചു. കുടുബശ്രീയിലെ മുതിർന്ന അംഗങ്ങൾ ഹരിത കർമസേന അംഗങ്ങളായ ലാലി, ഹാഷിത, ലത, സൗമ്യ എന്നിവരെയും ആശാ വർക്കർ ജയകുമാരി, തൊഴിലുറപ്പ് തൊഴിലാളി രാധ എന്നിവരെയും ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികളെയും ആദരിച്ചു.