പാ​റ​ശാ​ല: ആ​ലം​പോ​റ്റ കൃ​ഷ്ണ​കൃ​പ സേ​വാ​സ​മി​തി ആ​ലം​പൊ​റ്റ സ​പ്താ​ഹ യ​ജ്ഞ​ത്തി​ന് എ​ഡി​ജി​പി വെ​ങ്കി​ടേ​ഷ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സ​പ്താ​ഹ​ര​ക്ഷാ​ധി​കാ​രി ദീ​പു വെ​ങ്കി​ട്ട​റാം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബാം​ഗം പൂ​യം തി​രു​നാ​ള്‍ ഗൗ​രി പാ​ര്‍​വ​തി ഭാ​യി മു​ഖ്യാ​തി​ഥി​യാ​യി.

നാ​ളെ രാ​വി​ലെ ഗു​രു​വാ​യൂ​ര്‍ മു​ന്‍​മേ​ല്‍​ശാ​ന്തി പ​ഴ​യ​ത്തു​മ​ന ഇ​ല്ലം സു​മേ​ഷ് ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, മ​ഹാ​യ​ജ്ഞ​പൂ​ജ, ക​ല​ശ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ക്കും. 26നു ​മ​ള്ളി​യൂ​ര്‍ പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും മ​റ്റു പൂ​ജ​ക​ളും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​ഭൃ​ഥ സ്‌​നാ​നം ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്നു വൈ​കു​ന്നേ​രം 6:30 മു​ത​ല്‍ പൊ​രു​ത​ല്‍ പാ​ടി​യി​ല്‍ നാ​മ​നാ​ദ​ല​യം അ​വ​ത​രി​പ്പി​ക്കും.