വ​ലി​യ​തു​റ: ഞാ​യ​റാ​ഴ്ച വൈ​കുന്നേരം ഡ​ല്‍​ഹി​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ പ​ക്ഷി​യി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വി​മാ​നം സാ​ഹ​സി​ഹ​മാ​യി ലാ​ന്‍​ഡിം​ഗ് ന​ട​ത്തിയിരുന്നു. എം.​ഐ 2754 എ​ന്ന വി​മാ​ന​ത്തി​ലാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെമു​ന്‍ ഭാ​ഗ​ത്താ​യി​രു​ന്നു പ​ക്ഷി​യി​ടി​ച്ച​ത്. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ 200 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു പ​ക്ഷി​യി​ടി​ച്ച​ത്. തു​ട​ര്‍​ന്നു വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ക്ഷി​യി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മു​ന്‍​വ​ശ​ത്തെ റ​ഡാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യി​ട്ടാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച വൈ​കുന്നേരം 7.15ന് ​ഡ​ല്‍​ഹി​യി​ലേ​യ്ക്ക്ക്കു​ള​ള മ​ട​ക്ക​യാ​ത്ര റ​ദ്ദാ​ക്കി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലേ​യ്ക്ക് പോ​കേ​ണ്ടി​യി​രു​ന്ന 183 യാ​ത്ര​ക്കാ​രേ​യും ന​ഗ​ര​ത്തി​ലു​ള്ള വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പാ​ര്‍​പ്പി​ക്കു​കയും ചെയ്തിരുന്നു.

തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ത​ന്നെ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി മു​ഴു​വ​ന്‍ യാ​ത്രി​ക​രെ​യും ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.