നല്ല സാഹിത്യം മികച്ച വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു: റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്
1570244
Wednesday, June 25, 2025 6:28 AM IST
നെടുമങ്ങാട്: മികച്ച വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ നല്ല സാഹിത്യസൃഷ്ടികൾക്കു വലിയ പങ്കു വഹിക്കാൻ കഴിയുമെന്നു റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്. വായന ദിനത്തോടനുബന്ധിച്ചു വെള്ളൂർക്കോണം ലാ സലേത്ത് മാതാ മലങ്കര കത്തോലിക്കാ ഇടവകയിൽ സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷൈജു വാമനപുരം സെമിനാറിനു നേതൃത്വം നൽകി. അനുഭവങ്ങളാണ് സാഹിത്യ സൃഷ്ടികളുടെ നിർമാണശാല എന്ന് ഷൈജു പറഞ്ഞു. മദർ ഫെലിസിറ്റ ഡിഎം, സോനു സതീഷ്, എം. ജിജോ, പ്രീതി എസ്. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.