വീട്ടിലേക്കൊരു പുസ്തകം: പദ്ധതി ഉദ്ഘാടനം ചെയ്തു
1569941
Tuesday, June 24, 2025 5:46 AM IST
വെഞ്ഞാറമൂട്: വീട്ടിലേക്കൊരു പുസ്തകം എന്ന പദ്ധതിയുടെ ഗ്രന്ഥശാലാതല ഉദ്ഘാടനം കലാലയ ഗ്രന്ഥശാലയിൽ നടന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി. നായർ, നേതൃത്വ സമിതി കൺവീനർ നെല്ലനാട് മോഹനൻ, കവയിത്രി സോണി നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
കലാലയ പ്രസിസ്റ്റന്റ് ആർ. അജയകുമാർ, സെക്രട്ടറി എം.ബി. ബിജു, വൈസ് പ്രസിഡന്റ് അഡ്വ: എസ്. മോഹനൻ നായർ, പഞ്ചായത്ത് മെമ്പർ പി. പ്രസാദ്, ലൈബ്രറിയൻ ബി ശശിധരൻ നായർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എസ്. രാജൻ, ജി.ആർ. ഷാജി, ബി. ഉഷ, . ബാലവേദി പ്രസിഡന്റ് വി.എം. വിനയ തുടങ്ങിയവർ പങ്കെടുത്തു.