കളക്ടർ പൊടിയക്കാല സന്ദർശിച്ചു
1569934
Tuesday, June 24, 2025 5:45 AM IST
വിതുര: വിതുര പഞ്ചായത്തിലെ പൊടിയക്കാല ആദിവാസി ഉന്നതിയിൽ ജില്ലാ കളക്ടർ അനു കുമാരി സന്ദർശനം നടത്തി. ഊരുമൂപ്പനുമായും ഉന്നതി നിവാസികളുമായും വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകുകയും ചെയ്തു. പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരെ കൂടാതെ വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം വകുപ്പ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.