നേ​മം: മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി​യു​ടെ പാ​പ്പ​നം​കോ​ട്ടെ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​യ്ക്കു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സിപിഎം പാ​പ്പ​നം​കോ​ട്ട് പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം, നേ​തൃ​ത്വ​ത്തി​നു ക​ഴി​യു​മെ​ന്നും വി.​ ജോ​യി പ​റ​ഞ്ഞു. നേ​മം ഏ​രിയാ സെ​ക്ര​ട്ട​റി എ. ​പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ക​ര​മ​ന ഹ​രി, എ​സ്.​കെ. ​പ്രീ​ജ, എ​സ്. പു​ഷ്പ​ല​ത, എം.​എം. ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.