തി​രു​വ​ന​ന്ത​പു​രം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്പ​തു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും​ എ​സ്എടി ആ​ശു​പ​ത്രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന​ സ​ജ്ജ​മാ​യി​ല്ലെ​ന്ന വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്നു കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദാ​ണ് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 66,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 2017 മേ​യ് 24നാണു ​മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചത്.

മൂ​ന്നു നി​ല​ക​ളി​ൽ പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം പൂ​ർ​ണസ​ജ​മാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​ന്‍റെ കാ​ര​ണം അ​ജ്ഞാ​ത​മാ​ണ്. ജൂ​ലൈ അ​ഞ്ചി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ, എന്നിവർക്ക് ക​മ്മീ​ഷ​ൻ നി​ർദേ​ശം ന​ൽ​കി.