കൗതുകമായി കൈതച്ചക്ക
1570253
Wednesday, June 25, 2025 6:40 AM IST
പാലോട് : നാട്ടുകാർക്ക് കൗതുകമായി കൈതച്ചക്ക. പച്ച പാലുവള്ളി രമ്യാഭവനിൽ സുമതിയുടെ പറമ്പിൽ വിളയിച്ച അത്ഭുതകരമായ കൈതച്ചക്കയാണ് നാട്ടുകാർക്ക് കൗതുകമായി മാറിയത്. ഒരു കൈതച്ചെടിയിൽ സാധാരണയായി ഒരു ചക്കയാണ് ഉണ്ടാകുന്നത്.
എന്നാൽ ഈ കൈതച്ചക്കയിൽ പാകമായ ഒരു ചക്കയും അതോടൊപ്പം ഏഴു കുഞ്ഞു ചക്കകളും ആണ് ഉള്ളത്. ചക്കയുടെ മുകൾഭാഗത്ത് കാണുന്ന ഇലകളും ഇവയ്ക്കില്ല. പച്ച മുടുമ്പിലെ രാമചന്ദ്രന്റെ കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൈതച്ചക്കനാട്ടുകാരെ ഏറെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.