നെയ്യാറ്റിൻകര ഫ്രാൻ പഠനോത്സവം സംഘടിപ്പിച്ചു
1569928
Tuesday, June 24, 2025 5:45 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാനിന്റെ ആഭിമുഖ്യത്തില്‍ ഗവ. ടൗണ്‍ എല്‍പിഎസില്‍ സംഘടിപ്പിച്ച പഠനോത്സവം നിംസ് എംഡി ഡോ. എം.എസ്. ഫൈസല്ഖാന് ഉദ്ഘാടനം ചെയ്തു.
എസ്.കെ. ജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ ഷിബു, കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, നെയ്യാറ്റിന്‍കര താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം അഡ്വ. എസ്.എസ് ഷാജി, അഡ്വ. തലയല്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.