അരുവിക്കര വെള്ളനാട് റോഡ് തകർന്നു; യാത്ര ദുരിതപൂർണം
1570400
Thursday, June 26, 2025 6:30 AM IST
നെടുമങ്ങാട്: അരുവിക്കര വെള്ളനാട് റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ടു മാസങ്ങളെന്നു നാട്ടുകാർ. പൊട്ടിപ്പൊളിഞ്ഞു തകർന്ന റോഡിൽ കാൽനട യാത്രപോലും ദുഷ്കരമാണ്. മഴ പെയ്താൽ റോഡ് തോടാകുന്നതാണ് നിലവിലെ സ്ഥിതി. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ധാരാളം കുട്ടികളും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. അപകടങ്ങളും പതിവാണ്.
പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇക്കാര്യം കണ്ടഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡ് പണിക്കു ടെണ്ടറായിയെന്നു പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ പലതായെന്നും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പൊതു പ്രവർത്തക ഫസീല കായ്പാടി നെടുമങ്ങാട് ലീഗൽ സെല്ല് സെക്രട്ടറിക്ക് പരാതി നൽകി.