മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ് ആരംഭിച്ചു
1570391
Thursday, June 26, 2025 6:15 AM IST
കഴക്കൂട്ടം: നെറ്റ് സീറോ കാർബണ്‍ കാന്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കഐസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മരിയൻ എൻജിനീയറിംഗ് കോളജ് മാനേജർ റവ. ഡോ. എ.ആർ. ജോണ്‍, ഫാ. ജിം കാർവിൻ റോച്ച്, ഡോ. എ. സാംസണ്, ഡോ. അബ്ദുൽ നിസാർ, ആർ.പി. അഭിജിത്ത എന്നിവർ സന്നിഹിതനായിരുന്നു.