കരമനയാറ്റിൽ കണ്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
1570561
Thursday, June 26, 2025 10:38 PM IST
നെടുമങ്ങാട് : കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിൽ കണ്ട മൃതദേഹം തമിഴ്നാട് തെങ്കാശി കടന്നല്ലൂർ അക്കരകട്ട എസ്കെടി നഗർ 114 നമ്പർ വീട്ടിൽ സെൽവ റീഗ (31)ന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 10നാണ് കൂവക്കുടിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നടത്തുന്ന കോഴിഫാമുകളിലെ സൂപ്പർവൈസർ ആയിരുന്നു സെൽവ റീഗൻ. കമ്പനിമുക്കിലെ വാടക വീട്ടിൽ നിന്ന് കഴിഞ്ഞ 22 വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.
ഇയാളുടെ ബൈക്ക് വെള്ളനാട് പഴയവീട്ടുമൂഴി ക്ഷേത്രത്തിന് സമീപം കരമനയാറിന്റെ കരയിൽ കണ്ടെത്തിയിരിന്നു. സെൽവ റീഗൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം.