മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ശ്ചി​മ ബം​ഗാ​ള്‍ ഹൂ​ഗ്ലി സ്വ​ദേ​ശി ക​ളി​പ്പ​ഡ ദാ​സ് (44) ആ​ണ് മ​രി​ച്ച​ത്.

കു​മാ​ര​പു​ര​ത്തു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ ക​ഴി​ഞ്ഞി​വ​സം വൈ​കു​ന്നേ​രം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്ക​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.