പൂ​ന്തു​റ: വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച എം​ഡി​എംഎ കേ​സി​ലെ പി​ടി​കി​ട്ടാ​പു​ള​ളി​യെ ഡാ​ന്‍​സാ​ഫ് സം​ഘം എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​ടി​കൂ​ടി. പേ​യാ​ട് വി​ള​പ്പി​ല്‍ അ​ശ്വ​തി ഭ​വ​നി​ല്‍ ജി​ജി​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ര്‍​ച്ച് 16ന് ​പൂ​ന്തു​റ ഭാ​ഗ​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2.5 ഗ്രാം ​എം​ഡി​എം​എ സഹിതം ഇയാൾ പി ടിയിലായത്. മൊ​ത്തം ഏ​ഴു​പേ​രു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ല്‍ ആ​റു പേ​രെ​യും പൂ​ന്തു​റ പോ​ലീ​സ് നേരത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

ജി​ജി​ന്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​ണ്ടെ​ന്നു പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​യ​ത്. ഡാ​ന്‍​സാ​ഫ് എ​സ്​ഐ അ​ജേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ പ്ര​തി​യെ പൂ​ന്തു​റ എ​സ്​എ​ച്ച്​ഒ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.