കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ പഞ്ചായത്തിൽ പരാതി നൽകി
1223405
Wednesday, September 21, 2022 11:54 PM IST
താഴക്കോട്: താഴക്കോട് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം. കർഷകർ പഞ്ചായത്തിൽ പരാതി നൽകി. താഴക്കോട് പഞ്ചായത്തിലെ വാർഡ് 4, 5, 6,11,13,14,15 കളിൽ കാട്ടുപന്നി ശല്യം മൂലം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ് കേരള സർക്കാർ ഉത്തരവ് പ്രകാരം ജനവാസമേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമാർഗത്തിലൂടെ ഉൻമൂലനം വരുത്തുവാൻ ബന്ധപ്പെട്ട പഞ്ചായത്തു അധികാരികൾക്കും സർക്കാർ അധികാരം നൽകിട്ടിട്ടുള്ളതിനാൽ താഴക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കൃഷി നാശം വരുന്ന കാട്ടുപന്നികളെ വകവരുത്തണമെന്നു ആവശ്യപ്പെട്ട് കിസ്സാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് ജോബി പുത്തൻ പുരക്കൽ, വൈസ് പ്രസിഡന്റ് വർഗീസ് മുതലപ്ര എന്നിവരുടെ നേതൃത്വത്തിൽ കർഷകർ താഴക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.