യൂത്ത് കോണ്‍ഗ്രസ് കണ്‍വൻഷനും വിളംബര ജാഥയും നടത്തി
1223711
Thursday, September 22, 2022 11:13 PM IST
അങ്ങാടിപ്പുറം: രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായി അങ്ങാടിപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കണ്‍വൻഷനും വിളംബര ജാഥയും നടത്തി. ഫൈസൽ എം. വലന്പൂർ അധ്യക്ഷത വഹിച്ചു. ഇസ്ലാഹ് കൂട്ടിലങ്ങാടി, ഷാജഹാൻ വടക്കാങ്ങര, കെ.പി ഫാസിൽ, സി. മനാഫ്, ടി.പി അക്ഷയ്, അമൽ, ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു അങ്ങാടിപ്പുറത്ത് വിളംബരജാഥയും നടന്നു. ജാഥ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് കെ.എസ് അനിഷ് ഫ്ളാഗ് ഓഫ് ചെയ്തു. രാജേഷ് നങ്ങാണിയ, പി.കെ അസീസ്, പി.ടി മാത്യു, മുസ്തഫ പുത്തനങ്ങാടി, വി.പി റഫീഖ്, സക്കീർ, ബാബു അരിപ്ര തുടങ്ങിയവർ നേതൃത്വം നൽകി.