അഖില കേരള വടംവലി മത്സരം ഇന്ന് മാടക്കരയിൽ
1226776
Sunday, October 2, 2022 12:14 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35-ഓളം ടീമുകൾ പങ്കെടുക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് മാടക്കരയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാടക്കര വിവേകോദയം വായനശാല ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മീനങ്ങാടി ഭദ്രാസനാധിപൻ ബിഷപ് ഗീവർഗീസ് മാർ സ്തേഫാനോസിന് സ്വീകരണം നൽകും. വടംവലി മത്സരം വൈകിട്ട് നാലിന് ആരംഭിക്കും.
വൈകിട്ട് മൂന്നിന് പൊതുസമ്മേളനം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജനറർ കണ്‍വീനർ കെ.കെ പ്രദീപ്, ചെയർമാൻ കെ.ഖാദർ, ട്രഷറർ എ.പി മജീദ് എന്നിവർ പങ്കെടുത്തു.