ശലഭങ്ങൾക്കായി സ്്കൂളിലൊരു പൂന്തോട്ടം
1243536
Sunday, November 27, 2022 3:43 AM IST
കാളികാവ്: പ്രകൃതിക്കൊരു കരുതലോടൊപ്പം ശലഭങ്ങൾക്കായി പൂന്തോട്ടവും ഒരുക്കിയൊരു സർക്കാർ വിദ്യാലയം. ഈ ഉദ്യാനത്തിൽ നൂറുക്കണക്കിനു ശലഭങ്ങളാണ് വർണ മനോഹര കാഴ്ചയൊരുക്കുന്നത്. മാതൃകയായ ഈ ഉദ്യാനം ചോക്കാട് കൂരിപ്പൊയിൽ ജിഎൽപി സ്കൂളിലാണ്. പൂന്തോട്ടം ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് നാടിന് സമർപ്പിച്ചു.
എസ്എസ്കെയുടെ ഫണ്ടുപയോഗിച്ചാണ് കുരിപ്പൊയിൽ സ്കൂളിൽ ഉദ്യാനം ഒരുക്കിയത്. അധ്യാപകരും വിദ്യാർഥികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നു ഉദ്യാനം പരിപാലിച്ചു പോരുന്നു. പലതരത്തിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഉദ്യാനത്തിൽ ശലഭങ്ങൾ കൂട്ടത്തോടെ എത്തുന്നതു മനോഹര കാഴ്ചയാണ്. ഉദ്യാന സമർപ്പണ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി റഉൗഫ അധ്യക്ഷത വഹിച്ചു. ബിപിസി എം. മനോജ് പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറക്കൽ സക്കീർ ഹുസൈൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നീലാന്പ്ര സിറാജുദീൻ, വാർഡ് അംഗം പി. ശ്രീകല ജനാർദനൻ, മുൻ പ്രധാനാധ്യാപിക എസ്. ശോഭ, എസ്എംസി ചെയർമാൻ വി. അസ്ക്കർ, എംപിടിഎ പ്രസിഡന്റ് എം. റംഷിദ, പ്രധാനാധ്യാപകൻ സി.കെ ജയരാജ്, പിടിഎ പ്രസിഡന്റ് കെ.ടി ഹുസ്നി മുബാറക്ക് എന്നിവർ പ്രസംഗിച്ചു.