ബാലവിവാഹ, ലഹരി വിരുദ്ധ കാന്പയിൻ
1244159
Tuesday, November 29, 2022 12:15 AM IST
എടക്കര: പോത്തുകൽ പഞ്ചായത്തിലെ വിവിധ സ്കൂൾ വിദ്യാർഥികളെ സംഘടിപ്പിച്ച് വേൾഡ് വിഷൻ, പഞ്ചായത്ത്, മഹിളാ സമഖ്യ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാലവിവാഹ ലഹരി വിരുദ്ധ കാന്പയിൻ സംഘടിപ്പിച്ചു.
പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് അധ്യക്ഷത വഹിച്ചു. പോത്തുകൽ എസ്ഐ മെൽബിൻ മുഖ്യപ്രഭാഷണം നടത്തി.
സിവിൽ എക്സൈസ് ഓഫീസർമാരായ സുഭാഷ്, ദിനേശ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. റജീന, സിഡിഎസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സണ് തങ്ക, വേൾഡ് വിഷൻ പ്രോഗ്രാം മാനേജർ ബിന്ദു ജോസഫ്, കോ-ഓർഡിനേറ്റർ ട്വിങ്കിൾ മാത്യു എന്നിവർ പ്രസംഗിച്ചു.