വനം വകുപ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ വളഞ്ഞ് വിദ്യാർഥികളുടെ പ്രതിഷേധം
1244344
Wednesday, November 30, 2022 12:02 AM IST
നിലന്പൂർ: വനം വകുപ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ വളഞ്ഞ് വിദ്യാർഥികളുടെ പ്രതിഷേധം. നിലന്പൂർ കനോലി പ്ലോട്ടിനു സമീപം അരുവാക്കോട് വനം ഓഫീസ് പരിസരത്ത് മരങ്ങൾ മുറിച്ചതോടെയാണ് നിലന്പൂർ ഗവണ്മെന്റ് കോളജ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്.
കോളജ് നിർമിക്കാൻ ഭൂമിയില്ലാത്ത നാട്ടിൽ ക്വാർട്ടേഴ്സ് നിർമിക്കാൻ വനഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനാലായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ആറു വർഷമായിട്ടും നിലന്പൂർ ഗവണ്മെന്റ് കോളജിന് കെട്ടിടം നിർമിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് വനംവകുപ്പിന്റെ കെട്ടിട നിർമാണത്തിനായി മരങ്ങൾ മുറിച്ചു നീക്കിയത്. ഇതിന്റെ പ്രതിഷേധം കൂടിയായിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കോളജ് യൂണിയൻ ചെയർമാർ റോഷി അധ്യക്ഷത വഹിച്ചു. ആഖിഫ് കൈനോട്ട്, ഫിദ, ഷാഹിദ്, റോഷിൻ, സഫ എന്നിവർ നേതൃത്വം നൽകി. വനം ഓഫീസുകളുടെ കവാടത്തിലായിരുന്നു പ്രതിഷേധം.