കെഎസ്എസ്പിഎ സമ്മേളനം
1244347
Wednesday, November 30, 2022 12:02 AM IST
കരുവാരകുണ്ട്: പെൻഷൻ പരിഷ്കരണ കുടിശികയും നാലു ഗഡുക്കളിലെ ഡിആർ കുടിശികയും ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ ) വണ്ടൂർ നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.
തുവൂരിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
തുവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുബൈദ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ്, കെ.ആലിക്കുട്ടി, വി.എ.ലത്തീഫ്, കെ.പി.വിജയകുമാർ, കെ.ടി.അലവിക്കുട്ടി, റഷീദ് പൊറ്റയിൽ, എൻ.പി.നിർമല, എൻ.ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിഎ വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി കെ.പി.വിജയകുമാർ, ജനറൽ സെക്രട്ടറിയായി കെ.ടി.അലവിക്കുട്ടി, ട്രഷററായി ജോസഫ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.