തലഞ്ഞി സെന്റ് മേരീസ് ദേവാലയ തിരുനാൾ ഇന്നു മുതൽ
1244663
Thursday, December 1, 2022 12:25 AM IST
എടക്കര: തലഞ്ഞി സെന്റ് മേരീസ് ദേവാലയത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിന് ഇന്നു തുടക്കമാകും. വൈകീട്ട് നാലേകാലിനു ഇടവക വികാരി ഫാ. സജി കോട്ടായിൽ തിരുനാൾ കൊടിയേറ്റ് നടത്തും.
അഞ്ചിനു വിശുദ്ധ കുർബാന നടക്കും. നാളെ വൈകീട്ട് നാലരക്ക് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം. നിലന്പൂർ ഫെറോനാ വികാരി ഫാ. ബിജു തുരുത്തേൽ കാർമികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജപമാല കോട്ട സമർപ്പണം, അഞ്ചരക്ക് വിശുദ്ധ കുർബാന. പാലാങ്കര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ വികാരി ഫാ. ഡൊമിനിക് വളകൊടിയിൽ കാർമികത്വം വഹിക്കും.
ഞായറാഴ്ച വൈകീട്ട് ആറരക്ക് ജപമാല, ഏഴിന് വിശുദ്ധ കുർബാന. ചാത്തംമുണ്ട ലിറ്റിൽ ഫ്ളവർ ആശ്രമം സുപ്പീരിയർ ഫാ. റെയ്ഗണ് പള്ളുരുത്തിയിൽ കാർമികത്വം വഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന. പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ വികാരി ഫ. ബിജോയ് ചെന്പക്കര കാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു താളിപ്പാടം ദേവാലയ വികാരി ഫാ. മാത്യു കറുത്തേടത്ത് നേതൃത്വം നൽകും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന. രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ കാർമികത്വം വഹിക്കും.
ആറരക്ക് ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, രൂപത മതബോധന ഡയറക്ടർ ഫാ. തോമസ് കച്ചിറയിൽ കാർമികത്വം വഹിക്കും. ഏഴിന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള അനുഗ്രഹ പ്രദക്ഷിണം.
എട്ടരക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശ വിസ്മയം, നേർച്ച ഭക്ഷണം. പ്രധാന തിരുനാൾ ദിനമായ വ്യാഴാഴ്ച രാവിലെ ആറേകാലിന് വിശുദ്ധ കുർബാന, എട്ടേമുക്കാലിന് ജപമാല, ഒന്പതേകാലിന് ആഘോഷമായ റാസ കുർബാന, തിരുനാൾ സന്ദേശം. ഫാ. ജിമ്മി ഓലിക്കൽ, ഫാ. ഡെന്നിസ് പൂവത്തിങ്കൽ, ഫാ. ജിന്റോ തട്ടുപറന്പിൽ എന്നിവർ കാരമികത്വം വഹിക്കും. പതിനെന്നേമുക്കാലിന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് ഏഴിന് രണ്ടു നക്ഷത്രങ്ങൾ എന്ന നാടകം അരങ്ങേറും. തുടർന്നു തിരുനാൾ കൊടിയിറക്ക് എന്നിവ നടക്കും.