തലഞ്ഞി സെന്റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി
1244937
Friday, December 2, 2022 12:03 AM IST
എടക്കര: തലഞ്ഞി സെന്റ് മരീസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.സജി കോട്ടായിൽ തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് ജപമാല, വി.കുർബാന, പൂർവികരെ അനുസ്മരിക്കൽ, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. ഫാ. സജി കോട്ടായിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. കൈക്കാരന്മാരായ സജി മാന്താനത്ത് പുതുപ്പറന്പിൽ, ജോണ്‍ പാത്തിപ്പറന്പിൽ, ജോയി മാളിയേക്കൽ, തിരുനാൾ കണ്‍വീനർ തോമസ് വാലുമ്മൽ, ഇടവക സെക്രട്ടറി അജയഘോഷ് എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് നാലരക്ക് ജപമാല, അഞ്ചിന് വി. കുർബാന, പ്രസംഗം. ഫാ.ബിജു തുരുത്തേൽ കാർമികത്വം വഹിക്കും.