വാട്ടർ അഥോറിറ്റിയിൽ താത്കാലിക നിയമനം
1245536
Sunday, December 4, 2022 12:43 AM IST
മലപ്പുറം: കേരള വാട്ടർ അഥോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിംഗ്് യൂണിറ്റിലേക്കു പ്രൊജക്ട് മാനേജർ, പ്രൊജക്ട് എൻജിനീയർ, സപ്പോർട്ടിംഗ്് സ്റ്റാഫ്, ഐടി സപ്പോർട്ടിംഗ്് സ്റ്റാഫ് എന്നീ തസ്തികകളിലേക്കു കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജർ തസ്തികയിലേക്കു ബി.ടെക്് (സിവിൽ/ മെക്കാനിക്കൽ/ കെമിക്കൽ) ബിരുദവും വാട്ടർ സപ്ലൈ പ്രൊജക്ടുകളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എൻജിനീയർ തസ്തികയിലേക്കു ബി.ടെക് സിവിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോർട്ടിംഗ്് സ്റ്റാഫ് തസ്തികയിലേക്ക് വാട്ടർ സപ്ലൈ പ്രൊജക്ടുകളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐടിഐ/ ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഐടി സപ്പോർട്ടിംഗ്് സ്റ്റാഫിന് സർക്കാർ അംഗീകൃത പിജിഡിസിഎയോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗും പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായവർ 13ന് രാവിലെ 11ന് കേരള വാട്ടർ അഥോറിറ്റി മലപ്പുറം സൂപ്രണ്ടിംഗ് എൻജീനീയറുടെ കാര്യാലയത്തിൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്: 0483 2974871.