പൊന്നാനിയിൽ ലഭിച്ചത് 120 കിലോ ഭാരമുള്ള തിരണ്ടി മത്സ്യം
1245878
Monday, December 5, 2022 12:39 AM IST
പൊന്നാനി: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികൾക്കു ഭീമൻ മത്സ്യം ലഭിച്ചു. 120 കിലോയിലധികം ഭാരമുള്ള തിരണ്ടി മൽസ്യമാണ് ഇന്നലെ ലഭിച്ചത്. കിലോക്ക് 180 രൂപ നിരക്കിലാണ് ഈ മൽസ്യം വിറ്റഴിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി പൊന്നാനിയിൽ നിരവധി ഇനങ്ങളിൽപ്പെട്ട ഭീമൻ മൽസ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പലപ്പോഴും ഇത്തരം മൽസ്യങ്ങൾ ലഭിക്കുന്നത് വല കേടുവരാൻ കാരണമാകാറുണ്ട്. വിദേശ മാർക്കറ്റിൽ ഏറെ വിപണന സാധ്യതയുള്ള മൽസ്യമാണ് തിരണ്ടി.