’പെൻഷൻ പരിഷ്കരണം വേണം’
1245883
Monday, December 5, 2022 12:39 AM IST
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ നിയോജക മണ്ഡലം സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകൾ, ഒപി ചികിത്സാ സഹായം ഉൾപ്പെടെ പരിഹരിച്ച് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ.സുന്ദരൻ, കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ എസ്.വി.മോഹനൻ, വനിതാ ഫോറം ജില്ലാ സെക്രട്ടറി ആനിയമ്മ തോമസ്, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.പി ജാഫർ, കെപിഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി ജി.ഉണ്ണികൃഷ്ണൻ, കെ.പി ഉണ്ണീൻകുട്ടി, എം.രാമചന്ദ്രൻ, പി.കെ.സദാനന്ദൻ, എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ടി.വനജ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ജെസി കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ഫോറം പ്രസിഡന്റ് ജെ. സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഭാരതി, ഗിരിജ, കെ.എം അനിത, കെ.കാളി, വി.പി.ലളിത തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിൽ കെ.ടി.പി പത്മനാഭൻ, വി.കെ. ഹംസ, സി. മുഹമ്മദ് മുസ്തഫ, പി. നാരായണനുണ്ണി, കെ.ടി.അബ്ദുള്ള, ടി.രവീന്ദ്രനാഥൻ, കെ.ടി അബ്ദുള്ള പട്ടിക്കാട്, സി.ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മത്തളി ബാലകൃഷ്ണൻ (പ്രസിഡന്റ്), ടി.രവീന്ദ്രനാഥൻ (സെക്രട്ടറി), പി.കെ.സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.