അഗ്രോ ഫാർമസി തുടങ്ങി
1260945
Sunday, January 22, 2023 12:36 AM IST
കരുവാരകുണ്ട്: തുവൂർ കൃഷി ഭവനിൽ അഗ്രോ ഫാർമസി പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് സി.ടി.ജസീന ഉദ്ഘാടനം ചെയ്തു. എല്ലാ വ്യാഴാഴ്ച്ചകളിലും രാവിലെ 10.30 മുതൽ ഉച്ചക്കു ഒന്നുവരെ കൃഷി ഭവനിൽ അഗ്രി ക്ലിനിക്ക് പ്രവർത്തിക്കും.
ഇതിൽ കർഷകർക്ക് കീട രോഗം ബാധിച്ച ചെടികളുടെ ഭാഗങ്ങളോ, സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളോ പരിശോധിക്കാം. ഫോട്ടോ ഉപയോഗിച്ചുള്ള രോഗനിർണയത്തിനും ക്ലിനിക്കിൽ സൗകര്യമുണ്ട്. ഉച്ചക്ക് ശേഷം സ്ഥലത്തെത്തിയുള്ള പരിശോധന ആവശ്യമെങ്കിൽ അതിനുള്ള സൗകര്യവുമുണ്ടാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എ.ജലീൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം. ഷഫീഖ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ എൻ.പി.നിർമല, അംഗം കെ. നിഷാന്ത്, അമീൻ വെള്ളുവങ്ങാട്, പി.ഷൈജു, ഐശ്വര്യ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.