കാട്ടുമുണ്ട സെഹിയോൻ മാർത്തോമ ഇടവകയുടെ സപ്തതി ആഘോഷിച്ചു
1261283
Monday, January 23, 2023 12:46 AM IST
നിലന്പൂർ: കാട്ടുമുണ്ട സെഹിയോൻ മാർത്തോമ ഇടവകയുടെ സപ്തതി ആഘോഷിച്ചു. കുന്നംകുളം-മലബാർ ഭദ്രാസനാധ്യക്ഷൻ റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് എപ്പിസ്ക്കോപ്പ നേതൃത്വം നൽകി. തുടർന്നു പൊതുയോഗത്തിൽ മുഖ്യസന്ദേശം നൽകുകയും ചെയ്തു. ബിഷപ്പ് സെക്രട്ടറി റവ. മാത്യു വർഗീസ്, ചുങ്കത്തറ മാർത്തോമ കോളജ് ബർസാർ റവ. എസ്. ജോർജ്, റവ. ബിജു ജോണ്‍, ഇടവക വികാരി റവ. അജിത് വർഗീസ് ജോർജ്, സെക്രട്ടറി ടിജു ജെയിംസ് തോമസ്, സപ്തതി കണ്‍വീനർമാരായ ഒ.ജെ. ഏബ്രഹാം, ജിജോ ഏബ്രഹാം, മണ്ഡലം പ്രതിനിധി അനിലാ സുനിൽ, ഭദ്രാസന പ്രതിനിധി ജെസ്സി ഇട്ടി, വിവിധ ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പ്ലാറ്റിനം ജൂബിലി ഹാൾ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന വ്യക്തികളെയും വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.