മലബാർ ഓർത്തഡോക്സ് കണ്വൻഷൻ സമാപിച്ചു
1261285
Monday, January 23, 2023 12:46 AM IST
എടക്കര: ക്രിസ്തുവിനെ കണ്ടെത്തുന്നവൻ സമൂഹത്തിൽ നിലപാടുള്ളവനും സഹേദരന്റെ വേദനകളിൽ അവനെ കരുതുന്നവനുമായിരിക്കുമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത.
കുന്നംകുളം-മലബാർ ഭദ്രാസന ക്രിസ്ത്യൻ ഓർത്തഡോക്സ് കണ്വൻഷൻ സമാപന ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രാവിലെ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലും ഫാ. ബോബി പീറ്റർ, ഫാ. എബി കുര്യൻ, ഫാ. ജേക്കബ് കുരുവിള, ഫാ. ബിനുജോർജ് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ അഞ്ചിൻമേൽ കുർബാന നടന്നു.
തുടർന്നു താളമേളങ്ങളോടെ അകന്പടിയോടെ സണ്‍ഡേ സ്കൂൾ റാലി നടന്നു. ഫാ. വർഗീസ് തോമസ്, റജി മാത്യു, സഭാമാനേജിഗ് കമ്മിറ്റി അംഗം സണ്ണി മത്തായി, ജനറൽ കണ്‍വീനർ ഫാ. മാത്യു കോലമല, ഫാ. മാത്യൂസ് വട്ടിയാനിക്കൽ, സാം മഠത്തിൽ, മാത്യു മറുകുംമൂട്ടിൽ, ഫാ. കെ.പി മർക്കോസ്, വലിയപള്ളി വികാരി ഫാ. വിനോദ്, വി.കെ ബിജു എന്നിവർ നേതൃത്വം നൽകി.