മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കാ​ട​റി​വ് ക്യാ​ന്പ് ന​ട​ത്തി
Saturday, January 28, 2023 12:40 AM IST
മ​ല​പ്പു​റം: സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും മ​ല​പ്പു​റം പ്ര​സ് ക്ല​ബും ചേ​ർ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ’കാ​ട​റി​വ്’​പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി. നെ​ടു​ങ്ക​യം ഗ​സ്റ്റ് ഹൗ​സി​ലും നി​ല​ന്പൂ​ർ കാ​ട്ടി​ലു​മാ​യി​ട്ടാ​യി​രു​ന്നു ക്യാ​ന്പ്. 15 കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് ചെ​റു​പു​ഴ​യി​ലെ എ​ഴു​ത്തു​പാ​റ വ​രെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് കാ​ടി​നെ അ​റി​ഞ്ഞു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​എ​ഫ്ഒ സ​ജി​കു​മാ​ർ പൊ​റ്റ​ശേ​രി ക്ലാ​സെ​ടു​ത്തു.
റേ​ഞ്ച് ഓ​ഫീ​സ​ർ രാ​ജീ​വ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ റി​യാ​ദ്, പ്ര​സ​ന്ന​ൻ, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​ർ കാ​ട്ടി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യ​മു​ള്ള വാ​ച്ച​ർ​മാ​രാ​യ ജോ​ർ​ജ്, ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വ​ന​യാ​ത്ര.