മരുത കെട്ടുങ്ങൽ പാലം ഉദ്ഘാടനം ചെയ്തു
1263164
Sunday, January 29, 2023 11:24 PM IST
എടക്കര: മരുത കെട്ടുങ്ങൽ പാലം പി.വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നു കോടി രൂപ ചെലവഴിച്ചാണ് പാലേമാട് - മരുത റോഡിൽ കരിയംതോടിന് കുറുകെ കെട്ടുങ്ങൽ പാലം നിർമിച്ചത്. പ്രളയത്തിൽ ബലക്ഷയം നേരിട്ട് അപകട ഭീഷണി നേരിട്ട പാലം എംഎൽഎ ഇടപെട്ടാണ് പുതിയ പാലം അനുവദിച്ചത്.
പാലം ജനങ്ങൾക്കു തുറന്നു നൽകി. പാലത്തിനു ഇരുവശത്തേക്കും അപ്രോച്ച് റോഡിന് തുടർപ്രവർത്തനങ്ങൾക്കാവശ്യമായ തുകയും വകയിരുത്തുമെന്നു എംഎൽഎ പറഞ്ഞു. പൊറ്റയിൽ കോയാമു അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം എം. ശിഹാബ്, എം. സൈതലവി, സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ, മരുത ലോക്കൽ സെക്രട്ടറി കെ.ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.