വ്യാപാര സ്ഥാപനങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
1264965
Saturday, February 4, 2023 11:45 PM IST
എടക്കര: എടക്കര പഞ്ചായത്തിലെ അറന്നാടംപാടത്ത് കാട്ടുപന്നികളുടെ വിളയാട്ടം മൂലം നാട്ടുകാർ ഭീതിയിൽ.
കാടിറങ്ങുന്ന പന്നികൾ കൃഷികൾ നശിപ്പിക്കുന്നതിന് പുറമെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി പരാക്രമം കാണിക്കുകയാണ്. കരിയംമുരിയം വനാതിർത്തിയോട് ചേർന്നുള്ള അറന്നാടംപാടം, പള്ളിപ്പടി പ്രദേശങ്ങളിലാണ് പന്നി ശല്യം ഏറെയുള്ളത്. കഴിഞ്ഞ ദിവസം പകൽ അറന്നാടംപാടം അങ്ങാടിയിലെ എൻ.കെ. റസീമിന്റെ വ്യാപാര സ്ഥാപനത്തിൽ പന്നി കയറിയിരുന്നു.
അങ്ങോട്ടുമിങ്ങോട്ടും ഓടിയ പന്നികൾ ഫർണിച്ചറുകളും വിൽപനക്കുവച്ച സാധനങ്ങളും തട്ടി മറിച്ചിട്ടു നാശനഷ്ടം വരുത്തി. പന്നികൾ പകൽ സമയത്ത് വീടുകളിലേക്കു ഓടികയറുന്നതായും നാട്ടുകാർ പറയുന്നു.