ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, February 4, 2023 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ അ​തി​ദാ​രി​ദ്യ്ര​നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 11 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി വി​ത​ര​ണം ചെ​യ്തു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ന്പി​ളി​മ​നോ​ജ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, കൗ​ണ്‍​സി​ല​ർ നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ, കു​ടും​ബ​ശ്രീ മെം​ബ​ർ സെ​ക്ര​ട്ട​റി ഹാ​രി​ഫ ബീ​ഗം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​യ ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം, ആ​രോ​ഗ്യം, അ​തി​ജീ​വ​ന​ത്തി​നു​ള്ള വ​രു​മാ​നം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളി​ലൂ​ന്നി​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ 106 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.