പ്രീപ്രൈമറി വിദ്യാർഥികൾക്കായി കായികമേള നടത്തി
1265197
Sunday, February 5, 2023 11:17 PM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി വിദ്യാർഥികൾക്കായി കായിക മേള നടത്തി. "കുഞ്ഞി കളി മേളം’ എന്ന പേരിൽ പുൽവെട്ട ജിഎൽപി സ്കൂളിൽ നടന്ന മേള ബിപിസി എം.മനോജ് ഉദ്ഘാടനം ചെയ്തു.
കരുവാരക്കുണ്ട് പഞ്ചായത്തിലെ പത്ത് പ്രീ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നുള്ള 250 കുട്ടികളാണ് പങ്കെടുത്തത്.ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂൾ, പുൽവെട്ട ജിഎൽപി സ്കൂൾ, പുന്നക്കാട് ജിഎൽപി സ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് വാർഡ് അംഗം ഇ.കുഞ്ഞാണി ട്രോഫികൾ വിതരണം ചെയ്തു.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സംസ്ഥാന അത്ലറ്റിക്സ് താരം ബാസിത്ത് പുൽവെട്ട ദീപശിഖ തെളിയിച്ചു. പ്രധാനാധ്യാപിക സൂസമ്മ കുര്യൻ, കണ്‍വീനർ കെ.അബ്ദുറഹിമാൻ, മറ്റു സ്കൂളുകളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.