കോണ്ഗ്രസ് പ്രതിഷേധിച്ചു
1265482
Monday, February 6, 2023 11:20 PM IST
അങ്ങാടിപ്പുറം: കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കെതിരേ കോണ്ഗ്രസ് പ്രവർത്തകർ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ടൗണിൽ ബജറ്റിന്റെ കോപ്പി കത്തിച്ചു. സമാപന യോഗം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.എസ് അനീഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ടി ജബ്ബാർ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്് ഫൈസൽ എം. വലന്പൂർ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.കെ അസീസ്, കഐസ്യു മണ്ഡലം പ്രസിഡന്റ് അമൽ തുടങ്ങിയവർ പ്രസംഗിച്ചു. മുസ്തഫ പുത്തനങ്ങാടി, മഹിളാ കോണ്ഗ്രസ് മങ്കട നിയോജക മണ്ഡലം പ്രസിഡന്റ്് സിബി, പി.ടി മാത്യു, എം. വിജയൻ, പ്രകാശൻ, സഫ് വാൻ, അഷറഫ്, ഷൗക്കത്ത്, മജീദ്, മൊയ്തീൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.