പാചക വാതക വില വർധനവിൽ പ്രതിഷേധം കത്തുന്നു
1273940
Friday, March 3, 2023 11:42 PM IST
മലപ്പുറം: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെഎച്ച്ആർഎ സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ കെ. മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ചെറീത് എയർലെൻസ് അധ്യക്ഷനായിരുന്നു. വർക്കിംഗ് പ്രസിഡന്റ് ബിജു കൊക്കിറോ, ജില്ലാ സെക്രട്ടറി കെ. രഘു, ബഷീർ റോളക്സ്, ഹമീദ് ഡലീഷ്യ, റഫീഖ് സാംകോ, മദ്ബി ഹംസ, പി.എസ്.എ ഷബീർ, കോയമു ചില്ലീസ്, ജയപ്രകാശ് അവിയൽ, ഫസലുറഹ്മാൻ നാടൻസ്, താജുദീൻ, ടി.ടി.എം മുനീർ, റഷീദ് റോയൽ, സ്വാഗത് നാസർ എന്നിവർ പ്രസംഗിച്ചു.
കരുവാരകുണ്ട്: പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കരുവാരക്കുണ്ട് മേഖല കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
കിഴക്കേതലയിൽ നടന്ന പ്രകടനം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ.ലിനീഷ് ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ആഷിഖ് തറേങ്ങൽ, പ്രസിഡന്റ് ഫർഹാൻ കുട്ടത്തി, സി.അനസ്, എ.കെ.സുജിത്ത്, വിപിൻ വെൻസെൽ, അനന്തു വെള്ളോലി, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അങ്ങാടിപ്പുറം: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു അങ്ങാടിപ്പുറത്തു സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറി സി.സജി, എ. ഹരി, കെ. ദിലീപ്, കിനാതിയിൽ റഷീദ്, എം.പി അനിൽകുമാർ കെ.ടി ഫൈസൽ, വി. വിമല, കെ. നസീറ, പ്രബിത തുടങ്ങിയവർ നേതൃത്വം നൽകി.