കടന്നമണ്ണ സഹകരണ ബാങ്ക് തണ്ണീർ പന്തലൊരുക്കി
1278983
Sunday, March 19, 2023 1:07 AM IST
മങ്കട: വേനൽ കനത്തതോടെ വഴിയാത്രക്കാർക്കും മറ്റും ദാഹശമനത്തിനായി കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് തണ്ണീർ പന്തലൊരുക്കി. കടന്നമണ്ണ ബാങ്ക് പരിസരത്ത് ഒരുക്കിയ പ്രത്യേക കൗണ്ടറിൽ തണുത്ത വെള്ളത്തിന് പുറമെ ജ്യൂസ്, മോര് എന്നിവയും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് സി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. അസ്ഗർ അലി, ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുസമദ്, ടി. നാരായണൻ, സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, ബ്രാഞ്ച് മാനേജർ ഇ. ഖാലിദ്, ഇന്േറണൽ ഓഡിറ്റർ പി.പി. അനീസ് എന്നിവർ സംബന്ധിച്ചു.