കരുവാരകുണ്ട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
1281419
Monday, March 27, 2023 12:24 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് അൽഫോൻസ് ഗിരിയിലെ കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.
വേനൽ കടുത്തതോടെ കാട്ടുച്ചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്ഥയിലാണ്. ഇതോടെ കോളനികളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഉൾവനങ്ങളിലെ കാട്ടുച്ചോലകളിൽ നിന്നുള്ള വെള്ളമാണ് ഇവർ ഉപയോഗിച്ചിരുന്നത്. വറുതിയിൽ നീർച്ചോലകളിലെ ഒഴുക്കു നിലക്കുകയും അവശേഷിക്കുന്ന വെള്ളം കാട്ടുപന്നികളും കാട്ടാനകളും അടക്കമുളള വന്യജീവികൾ മലിനമാക്കുകയും ചെയ്യുന്നതാണ് പ്രദേശവാസികൾക്കു ദുരിതമായത്. പരിഹാരമായി ജലനിധിയിൽ നിന്നുള്ള കണക്ഷനോ, ടാങ്കർ ലോറി വഴിയുള്ള ജല വിതരണമോ അധികൃതർ നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.