ഡയാലിസിസ് കേന്ദ്രത്തിൽ നോന്പുതുറ വിഭവങ്ങളൊരുക്കി "അലിവ്’
1281429
Monday, March 27, 2023 12:24 AM IST
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോന്പുതുറക്കാനുള്ള വിഭവങ്ങൾ ഒരുക്കി "അലിവ്’ ചുങ്കത്തറ. പെരുന്നാൾ ദിനംവരെ തുടരുന്ന കാരുണ്യ പ്രവൃത്തിയുടെ ഉദ്ഘാടനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം സി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സാമൂഹഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലാൽപരമേശ്വർ, ഡയാലിസിസ് കോ-ഓർഡിനേറ്റർ മോഹനൻ, അലിവ് സംഘടന പ്രസിഡന്റ് കല്ലിടുന്പൻ ഹംസ, സെക്രട്ടറി ഹംസ വെള്ളരിക്കൽ എന്നിവർ പ്രസംഗിച്ചു. റസാക്ക് ബേപ്പൂക്കാരൻ, ഇണ്ണിമാൻ, ടി.വി കുഞ്ഞിപ്പ, നാസർ, ടി.വി സൈതലവി, കെ.ടി സലാം, സെമീർ, ഷാജി, സി.പി നാസർ എന്നിവർ നേതൃത്വം നൽകി.