ക്ഷീര കർഷകർക്ക് പാൽത്തൊട്ടിൽ നൽകി
1282711
Friday, March 31, 2023 12:01 AM IST
എടക്കര: ക്ഷീര കർഷകർക്ക് കൈത്താങ്ങായി നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാൽതൊട്ടിൽ പദ്ധതി സമർപ്പിച്ചു. പാൽ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൊഴുത്തുകൾ ആധുനികവത്ക്കരിക്കുന്നതിനായി കറവയന്ത്രം, മാറ്റ്, തുടങ്ങി ആവശ്യമുള്ള സാധനങ്ങൾ നൽകുകയും ക്ഷീരസംഘങ്ങൾക്കായി പ്രസവ സമയത്ത് പശുക്കൾക്ക് ഉപയോഗിക്കുന്നതിനും താങ്ങിനിർത്തുന്നതിനും ആവശ്യമായ യന്ത്ര സാമഗ്രികകളും നൽകുന്നതാണ് പദ്ധതി. പന്ത്രണ്ട് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്. ആനക്കല്ല് ക്ഷീര സംഘത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, പോത്തുകൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്, ബ്ലോക്ക് മെംബർമാരായ റഷീദ് വാളപ്ര, മറിയാമ്മ ജോർജ്, പ്രദീഷ് മുണ്ടക്കോടൻ, സി.കെ സുരേഷ്, സൊസൈറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ, മാത്യു എന്നിവർ പ്രസംഗിച്ചു.