ഉന്നതവിജയികളെ അനുമോദിച്ചു
1300213
Monday, June 5, 2023 12:13 AM IST
പെരിന്തൽമണ്ണ: എഐവൈഎഫ് ഏലംകുളം ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ.കെ സമദ് ആദരം 2023 പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഡമിക് വിജയത്തിനോടൊപ്പം അതിജീവന പോരാട്ടങ്ങളിലും വിജയിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ഫലവ്യക്ഷതൈ വിതരണവും സംഘടിപ്പിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ആനന്ദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സജീവ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.എ അജയകുമാർ, മണ്ഡലം സെക്രട്ടറി പ്രമീള, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. നിർമൽ മൂർത്തി, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.പി വാസുദേവൻ, സിപിഐ മണ്ഡലം എക്സിക്യുട്ടീവ് അംഗം എം.ആർ മനോജ്, എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി പ്രകാശ് എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ : കരുളായി ഉൾവനത്തിലെ നെടുങ്കയം വില്ലേജിൽ നിന്നു എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ എഐവൈഎഫ് കരുളായി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കാടിനകത്തെ പരിമിതമായ സഹചര്യത്തിൽ നിന്നു ആദിവാസി വിദ്യാർഥികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷെഫീർ കിഴിശേരി ഉദ്ഘാടനം ചെയ്തു. അഡ്വ. രജനി മനോജ്, ഇ.വി അനീഷ്, ആർ. ജയകൃഷ്ണൻ, കെ. മനോജ്, ഫാത്തിമ സലീം, ഷുഹൈബ് മേലന്പാറ, സഫറലി ചളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.