ഫാർമസിസ്റ്റ് ദിനാഘോഷം
1338349
Tuesday, September 26, 2023 12:27 AM IST
പെരിന്തൽമണ്ണ: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാർമസിസ്റ്റ് ദിനാഘോഷം നടത്തി. അസോസിയേഷൻ സംസ്ഥാന മുൻ പ്രസിഡന്റും സംസ്ഥാന ഫാർമസി കൗണ്‍സിൽ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ടി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിൻ വിതരണത്തിനുമടക്കം ലോകരാജ്യങ്ങൾ ഫാർമസിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തിയപ്പോൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഫാർമസിസ്റ്റുകൾക്ക് യാതൊരു പരിഗണനയും ലഭിച്ചില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫാർമസിസ്റ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച ചർച്ചകളുടെയും ഇടപെടലിന്റെയും അനിവാര്യത ദിനാചരണങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷ പരിപാടിയിൽ മുതിർന്ന ഫാർമസിസ്റ്റുകളെ ആദരിച്ചു.
ഏരിയാ പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷമീം അധ്യക്ഷനായിരുന്നു. ജില്ലാകമ്മിറ്റി അംഗം എം. പ്രീത, രാജീവ് ചക്രവർത്തി, കെ.വി. ഗീത, കെ. മുഹമ്മദ് അനസ്, വി. ഷംസുദീൻ, ഏരിയാ സെക്രട്ടി കെ. രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി റജീന ഷൈജൽ എന്നിവർ പ്രസംഗിച്ചു.