പെരിന്തൽമണ്ണയിൽ നടീൽ ഉത്സവം
1338609
Wednesday, September 27, 2023 1:21 AM IST
പെരിന്തൽമണ്ണ: എരവിമംഗലത്ത് കർഷകൻ അസൈനാറിന്റെ നാല് ഏക്കർ പാടത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു.
നാട്ടുകാരും കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ചേർന്നായിരുന്നു നടീൽ ഉത്സവം. പെരിന്തൽമണ്ണ നഗരസഭയിൽ നെൽകൃഷിക്കായി 35 ലഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭയിലാകെ 145 ഹെക്ടറിലാണ് ഇത്തവണ നെൽകൃഷി ചെയ്യുന്നത്. കർഷകർക്ക് ഒരു ഹെക്ടർ കൃഷി ചെയ്യുന്നതിന് 25000 രൂപ നഗരസഭ വിഹിതമായി ലഭിക്കും.
കൃഷിഭവന്റെ 75 ശതമാനം സബ്സിഡിയോടു കൂടി കുമ്മായം നെൽകൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി പദ്ധതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ പി. ഷാജി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ, അന്പിളി മനോജ്, കൗണ്‍സിലർമാരായ പത്തത്ത് ആരിഫ്, ഷർളിജ, അജിത, ഹുസൈന നാസർ, നിഷ സുബൈർ, സുനിൽകുമാർ, അജിത, കൃഷി ഓഫീസർ റജീന വാസുദേവ്, കൃഷി അസിസ്റ്റന്റ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.