ക​ഞ്ചാ​വ് ക​ട​ത്ത്: 61കാ​ര​ന് മൂ​ന്നു വ​ർ​ഷം ത​ട​വ്
Sunday, October 1, 2023 7:47 AM IST
മ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​റു കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​നു പി​ടി​യി​ലാ​യ 61കാ​ര​നെ മ​ഞ്ചേ​രി എ​ൻ​ഡി​പി​എ​സ് കോ​ട​തി മൂ​ന്നു വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ കു​റു​വ ചെ​റു​കു​ള​ന്പ് സ്കൂ​ൾ​പ​ടി​യി​ൽ ച​ക്കി​പ്പ​റ​ന്പ​ൻ മൊ​യ്തീ​ൻ​കു​ട്ടി​യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2016 മാ​ർ​ച്ച് 16നാ​ണ് കേസിനാസ്പദമായ സംഭവം.