നിലന്പൂർ: സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശികളായ പൂക്കോടൻ ശമിൽ(17), പാലോട്ടിൽ സിദ്ദിഖ്(17), കണ്ണിയൻ റാഫിദ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ശമിൽ, സിദ്ദിഖ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാഫിദിനെ നിലന്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷമാണ് അപകടം.