മങ്കട: വെള്ളില കോഴിപറന്പ് കൂരിമണ്ണിൽ പട്ടിയിൽ മുജീബിന്റെ ഭാര്യ ബിയ്യുട്ടി (44) തീപൊള്ളലേറ്റ് മരിച്ചു. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിന് തീ കൂട്ടുന്നതിനിടയിൽ വസ്ത്രത്തിന് തീപിടിച്ചു പൊള്ളലേൽക്കുകയായിരുന്നു.
ഉടൻ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മങ്കട ചേരിയം സ്വദേശിനിയാണ്. മക്കൾ: സവാദ്, ശിബിലി, ഹുസ്ന. മരുമകൻ :അഫ്സൽ (പാപ്പിനിപ്പാറ). സഹോദരങ്ങൾ :പലാട്ട് മൂസ, മുഹമ്മദലി, മുനീർ, ശരീഫ്, സീനത്ത്, സക്കിന, സുഫൈറ, പരേതരായ കുഞ്ഞിമുഹമ്മദ്, സാബിറ.